വിദേശ വാര്‍ത്തകള്‍: ഉത്തരവാദിത്വം പത്രാധിപര്‍ക്കെന്ന് പ്രസ് കൗണ്‍സില്‍

ന്യൂഡല്‍ഹി: വിദേശ വാര്‍ത്തകള്‍ കൃത്യമായി പരിശോധിച്ച ശേഷമെ പ്രസിദ്ധീകരിക്കാവൂവെന്ന് മാധ്യമങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ)യുടെ നിര്‍ദേശം.ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുമ്പോള്‍ പത്രത്തിന്റെ റിപോര്‍ട്ടറും, പബ്ലിഷറും എഡിറ്ററുമായിരിക്കും അവയുടെ ഉത്തരവാദികളെന്നും ഇതു നിയമപരമായ ഉത്തരവാദിത്തമായിരിക്കുമെന്നും പ്രസ് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശികള്‍ എഴുതുന്ന, വിദേശത്തു നിന്നും വരുന്ന ലേഖനങ്ങളും ഉള്ളടക്കങ്ങളും ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ ഉള്ളടക്കത്തിന് ആരായിരിക്കും ഉത്തരവാദി എന്നതു സംബന്ധിച്ച ആശങ്കകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് വായനക്കാരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പിസിഐക്ക് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഇതു പ്രകാരമാണ് ഉത്തരവാദിത്തം ഇന്ത്യക്കാരായ പത്രാധിപര്‍ക്കുമേല്‍ ചുമത്താന്‍ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →