കര്‍ഷക പ്രതിഷേധത്തില്‍ ഭഗത് സിങ്ങിന്റെ ഫോട്ടോകളും

ബതിന്ദ: പഞ്ചാബിലെ ദബാവലി അതിര്‍ത്തിയില്‍ വെള്ളിയാഴ്ച(27/11/2020) നടന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തത് ഒരേ പോലെയുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു. രക്തസാക്ഷി ഭഗത് സിങ്ങിന്റെ ഫോട്ടോ പതിച്ചവയായിരുന്നു അവ. അതുപോലെ, വനിതാ പ്രക്ഷോഭകരുടെ തലയില്‍ മഞ്ഞ ദുപ്പട്ടകളായിരുന്നു ഉണ്ടായിരുന്നത്.മഞ്ഞ നിറം ഭഗത് സിങ്ങിന്റെ തലപ്പാവിന്റെ നിറത്തെയാണ് സൂചിപ്പിക്കുന്നത്. കാറുകളില്‍ പോലും ഭഗത് സിങ്ങിന്റെ ഫോട്ടോ പതിപ്പിച്ചിരുന്നു.

വീര്‍ ഷഹീദ് ഭഗത് സിംഗ് ജബ് ജേല്‍ മേ ഥേ, മുഖദ്മാ ചല്‍ രഹാ ഥാ, ക്യാ കോയി കോണ്‍ഗ്രസി പരിവാര്‍ കാ വ്യക്തി ഷഹീദ് വീര്‍ ഭഗത് സിംഗ് കോ മില്‍നേ ഗയാ ഥാ?’ (വീര രക്തസാക്ഷി ഭഗത് സിംഗ് ജയിലില്‍ ആയിരുന്നപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നോ?) എന്ന് 2018ല്‍ കര്‍ണാടകയിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →