കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടി

ന്യൂ ഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കാര്‍ഗോ വിമാനങ്ങള്‍ക്കും വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല. ഡിജിസിഎ അനുവദിക്കുന്ന മറ്റ് വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താം.

അതേസമയം തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിമാന സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ അറിയിപ്പില്‍ പറയുന്നു. കോവിഡ് പാശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് അന്താരാഷ്ട വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.നിലവില്‍ നവംബര്‍ 30 വരെയായിരുന്നു വിലക്ക്. കോവിഡ് പാശ്ചാത്തലത്തില്‍ 18 രാജ്യങ്ങളിലേക്കും തിരിച്ചും നിയന്ത്രണങ്ങള്‍ക്കുവിധേയമായി സര്‍വീസുകള്‍ നടത്താനുളള എയര്‍ ബബി്ള്‍ കരാറുണ്ട്. യുഎസ്, യുകെ,കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പടെയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →