ശബരിമലയില്‍ മികച്ച സേവനം നല്‍കി കെഎസ്ഇബി

പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് നിലയ്ക്കലും പമ്പയിലും ശബരിമല സന്നിധാനത്തും 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നത് കെഎസ്ഇബിയാണ്. പമ്പ മുതല്‍ സന്നിധാനം വരെ വഴി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മണ്ഡല മകരവിളക്ക് കാലത്ത് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കടകള്‍ക്ക് വൈദുതി ലഭ്യമാക്കിയിട്ടുണ്ട്.  ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും  സേവനം നല്‍കുന്നുണ്ടെന്ന് സന്നിധാനം കെഎസ്ഇബി ഓഫീസ്  അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ബിനുകുമാര്‍ പറഞ്ഞു.

പമ്പ  ത്രിവേണി സബ് സ്റ്റേഷനില്‍ നിന്നും ഏരിയല്‍ ബഞ്ചഡ്  കേബിള്‍  വഴിയാണ് വൈദുതി സന്നിധാനം സെക്ഷന്‍ ഓഫീസില്‍ എത്തിക്കുന്നത്. സാധാരണ സമയങ്ങളില്‍ രണ്ട് ലൈന്‍മാന്‍ മാത്രമുള്ള ഇവിടെ മണ്ഡലകാലം ആരംഭിക്കുന്നതോടെ ജീവനക്കാരുടെ എണ്ണം കൂട്ടും. ഈ വര്‍ഷം കോവിഡ് മാനദണ്ഡനങ്ങള്‍ പാലിച്ചുകൊണ്ട് 18 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും ഇവരെ മാറ്റിക്കൊണ്ടിരിക്കും.

സന്നിധാനത്തെ കെഎസ്ഇബി ഓഫീസ് അസിസ്റ്റന്‍ഡ് എന്‍ജിനീയറുടെയും പമ്പത്രിവേണിയിലെ ഓഫീസ് സബ് എന്‍ജിനിയറുടെയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, മാളികപ്പുറം എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9257/KSEB-in-sabarimala-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →