എയര്‍ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് ടാറ്റാ ഗ്രൂപ്പ്

മുംബൈ: എയര്‍ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങള്‍ ടാറ്റാ ഗ്രൂപ്പ് ആരംഭിച്ചു. നിലവിൽ കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഏറ്റെടുന്നതിലൂടെ എല്ലാ എയര്‍ലൈന്‍ വ്യവസായവും ഒറ്റ കുടക്കീഴിലാക്കാണ്​ ടാറ്റയുടെ ശ്രമം.

എയര്‍ ഇന്ത്യയെ വാങ്ങുന്നത് ടാറ്റക്ക്​ ഓഹരി പങ്കാളിത്തമുള്ള വിസ്​താരയായിരിക്കും . സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ടാറ്റ ചര്‍ച്ചകള്‍ തുടങ്ങി. വിസ്​താരയിലെ മറ്റൊരു പ്രമുഖ ഓഹരി പങ്കാളികളാണ് സിംഗപ്പൂർ എയർലൈൻസ് . എന്നാൽ ഇതിൽ നിന്നും ഇടപാടിന്​ അനുമതി ലഭിച്ചില്ലെങ്കില്‍ എയർ ഇന്ത്യയുടെ ലേലത്തിൽ ടാറ്റ ഒറ്റയ്ക്ക് പങ്കെടുത്തക്കാം.

ചെയർമാന്റെ നിർദ്ദേശപ്രകാരമാണ് എയര്‍ലൈന്‍ ബിസിനസ്​ ഒന്നിപ്പിക്കുന്നതെന്നാണ്. ടാറ്റ ഗ്രൂപ്പിന്റെ ഡയറക്​ടര്‍മാരിലൊരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് വ്യോമയാനരംഗത്ത്​ ടാറ്റക്ക്​ വ്യത്യസ്​ത എയര്‍ലൈനുകള്‍ ആവശ്യമില്ല. എയര്‍ ഇന്ത്യയെ വാങ്ങുന്നതിന്​ വിസ്​താരയുടെ മറ്റ്​ ഓഹരി ഉടമകളും സമ്മതിക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →