2020 ലെ അവസാന ചന്ദ്രഗ്രഹണം നവംബർ 30 ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം 30ന്. നിഴല്‍ ഗ്രഹണമായിരിക്കും ഇത്തവണ ദൃശ്യമാകുന്നത്. 2020 നവംബര്‍ 30ന് ഉച്ചയ്ക്ക് 1.4ന് ആരംഭിച്ച്‌ വൈകുന്നേരം 5.22ന് അവസാനിക്കും. 3.13നാണ് പൂര്‍ണ ഗ്രഹണം. രണ്ട് മണിക്കൂറും 45 മിനിട്ടും ഗ്രഹണം നീണ്ടുനില്‍ക്കും.
മുന്‍ ചിന്ദ്രഗ്രഹണത്തെ അപേക്ഷിച്ച്‌ ഇത്തവണത്തെ ഗ്രഹണത്തിന്റെ ദൈര്‍ഘ്യം കൂടുതലാണ്. ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമാണിത്. കാര്‍ത്തിക പൗര്‍ണമി ദിനത്തിലാണ് ചന്ദ്രഗ്രഹണം എന്നതാണ് പ്രത്യേകത.

ചന്ദ്രഗ്രഹണം ഏഷ്യയുടെ ചില ഭാഗങ്ങള്‍, ഓസ്ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദൃശ്യമാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →