ന്യൂ ഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളേജുകളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്ക് സര്‍വീസിലുളള ഡോക്ടര്‍മാര്‍ക്ക് ഈ വര്‍ഷം സംവരണം ഉണ്ടായിരിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി .
2020 -21 അദ്ധ്യായന വര്‍ഷത്തില്‍ സര്‍വീസില്‍ ഉളളവർക്ക് സംവരണം ഇല്ലാതെ പ്രവേശനം നടത്താനാണ് നിർദ്ദേശം . ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശിച്ചത്.
സര്വീസിലുളളവര്ക്കുളള സംവരണം ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ അന്തിമ വാദം ഫെബ്രുവരിയില്‍ കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.
കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും നേരത്തേ സര്‍വീസില്‍ ഉളളവര്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളില്‍ സംവരണം നല്കി കൊണ്ട് പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരുന്നു.

