ടോക്കിയോ: മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 26 -11-2020 വ്യാഴാഴ്ച ജപ്പാനിലെ ഇന്ത്യക്കാരും വിവിധ സംഘടനകളും പാകിസ്ഥാന് എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. 2008 നവംബര്‍ 26ന് മുംബൈയില്‍ പാകിസ്ഥാന് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരില്‍ ഒരാളായ ജാപ്പനീസ് പൗരന് ഹിസാഷി സുഡയെ പ്രകടനക്കാര്‍ അനുസ്മരിച്ചു.
മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും തീവ്രവാദം ഉപേക്ഷിക്കണമെന്നും പാകിസ്ഥാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടാണ് പ്രകടനക്കാര്‍ ടോക്കിയോയിലെ പാകിസ്ഥാന് എംബസിക്ക് പുറത്ത് തടിച്ചുകൂടിയത്. 2008 നവംബര്‍ 26ന് പാകിസ്ഥാന് ആസ്ഥാനമായുള്ള തീവ്രവാദ സംഘടന എല്‍ഇടി തീവ്രവാദികള്‍ മുംബൈയിലെ താജ് ഹോട്ടല്‍, ഒബറോയ് ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന് (ചബാദ്) ഹൗസ്, ഛത്രപതി ശിവാജി ടെര്‍മിനസ് ട്രെയിന്‍ സ്റ്റേഷന് എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 166 പേര് കൊല്ലപ്പെട്ടിരുന്നു.

