ആലപ്പുഴ: ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന അരിതാ ബാബു തനിക്ക് ആരും വോട്ട് ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായിരംഗത്ത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന അരിതാ ബാബുവാണ് അഭ്യര്‍ത്ഥനയുമായി രംഗത്തുളളത്. അലമാര ചിഹ്നത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അരിത.
ഒരു ചെറിയ അബദ്ധം പറ്റിയതാണ് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ കാരണം. അരിത പാര്‍ട്ടിയുടെ നിര്‍ദ്ദേശാനുസരണമാണ് നാമനിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പാര്‍ട്ടി പറഞ്ഞ സമയത്ത് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് അരിത സ്ഥാനാര്‍ത്ഥിയാകാനിടയായത്. തനിക്ക് വോട്ടുചെയ്യരുതെന്ന് മാത്രമല്ല ആവശ്യം. കൃഷ്ണപുരം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി ശ്രീകുമാറിന് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയും അരിതക്കുണ്ട്