തിരുവനന്തപുരം: ഡിയംബര്‍ 17 മുതല്‍ അധ്യാപകരോട് സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്കി. പത്താംക്ലാസ് പ്ലസ് വണ്‍ ക്ലാസുകളിലെ അധ്യാപകര്‍ക്കാണ് നിര്‍ദ്ദേശം ബാധകമാവുക.വിദ്യാഭ്യാസ മന്ത്രിയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പടെയുളളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ജനുവരിയോടെ കുട്ടികള്‍ സ്കൂളിലെത്തി തുടങ്ങുമെന്ന കണക്കുകൂട്ടലിലാണ് ഈ തീരുമാനം. ഒരു ദിവസം 50 ശതമാനം പേര് എന്ന രീതിയിലാണ് അധ്യാപകര്‍ ഹാജരാവേണ്ടത്.