തിരുവനന്തപുരം: ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദലിത് വനിതയും ഗായികയുമായ ഇസൈവാണി.
ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച ഗാനത്തിലൂടെ ഈ ഗായിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ഐ ആം സോറി അയ്യപ്പ നാന് ഉള്ള വന്താല്‍ എന്നപ്പാ’ എന്ന ഗാനം ഇസൈ വാണിയ്ക്ക് ആരാധകരുടെ മനസ്സില്‍ സ്ഥാനം നൽകി. അംബേദ്കറേറ്റ് രാഷ്ട്രീയ മൂല്യങ്ങൾ ഉൾക്കൊണ്ടിട്ടുള്ള കാസ്റ്റ്ലെസ് കളക്ടീവിന്റെ സംഗീത വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തെന്മ, സന്തോഷ് കുമാര്‍, അരുണ്‍ രാജന് എന്നിവരുടെ മദ്രാസ് റെക്കോര്‍ഡ്സും സംവിധായകന് പാ രഞ്ജിത്തിന്റെ നീലം കള്‍ച്ചറല്‍ സെന്ററും ഒരുമിച്ചാണ് പിന്നീട് കാസ്റ്റ്ലെസ് കളക്ടീവ് പിറവിയെടുക്കുന്നത്. കാസ്റ്റ്ലെസ് കളക്ടീവ് ബാന്‍ഡിലെ ഏക വനിതാ അംഗമായ ഇസൈവാണി.

