സൂറത്ത്: അഞ്ചുവയസുകാരിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച 19കാരനെ പെണ്‍കുട്ടിയുടെ പിതാവ് ജനനേന്ദ്രിയത്തില്‍ തൊഴിച്ചുകൊന്നു. ഗുജറാത്തിലെ ബൊര്‍ഹാത്ത ഗ്രാമത്തിലെ ലാലുരാജുവെന്ന യുവാവാണ് കൊല്ലപ്പെട്ടത്. 2020 നവംബര്‍ 20 വെളളിയാഴ്‌ചയായിരുന്നു സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സമീപത്തെ ശൗചാലയത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ശൗചാലയത്തില്‍ നിന്നും കരഞ്ഞുകൊണ്ട് ഓടിവരുന്ന പെണ്‍കുട്ടിയെ ലാലുവിന്റെ അമ്മ കാണാനിടയാകുകയും അമ്മ പെണ്‍കുട്ടിയെ പരിശോധിച്ച് കുട്ടി പീഡനത്തിനിരയായതായി മനസിലാക്കുകയും ചെയ്‌തു. പറ്റിയ തെറ്റിന് മാപ്പുചോദിക്കാനായി ലാലുവിന്റെ അമ്മ ലാലുവിനേയും കൂട്ടി പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്തേക്ക് പോയി. വിവരം പറഞ്ഞപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട പിതാവ് യുവാവിനെ മര്‍ദ്ദിക്കുകയും ജനനേന്ദ്രിയത്തില്‍ തൊഴിക്കുകയും ചെയ്‌തു ബോധരഹിതനായ ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്‌ച മരിച്ചു.
രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്തതായി ബറൂച്ച ഡിവൈഎസ്‌പി ചിരാഗ് ദേശായ് മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിനുമാണ് പോലീസ് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുളളത്.

