ന്യൂ ഡല്‍ഹി: രാജ്യസുരക്ഷാ പ്രശ്നം ഉന്നയിച്ച 43 മൊബൈല്‍ ആപ്പുകള്‍കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഏറെയും ചൈനീസ് ആപ്പുകളാണ്. പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് അറിയിച്ചാണ് ആപ്പുകള്‍ നിരോധിച്ചത്. സുരക്ഷാ പ്രശ്നം ഉന്നയിച്ച് പബ്ജി, ടിക് ടോക്ക് അടക്കമുളള മൊബൈല്‍ ആപ്പുകള്‍ നേരത്തേ നിരോധിച്ചിരുന്നു. ചൈനയുമായി സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിച്ചത്.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്ററില്‍ നിന്നും ലഭിച്ച സമഗ്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ പുതുതായി നിരോധിച്ച ആപ്പുകള്‍ അക്സസ് ചെയ്യുന്നത് തടയുന്നതിനുളള ഉത്തരവ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് പുറപ്പെടുവിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ 69എ വകുപ്പുപ്രകാരം 43 ആപ്പുകള്‍ നിരോധിച്ചതായി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

