നിവര്‍ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാവില്ലെന്ന് കാലാവസ്ഥാ പ്രവചനം

കോഴിക്കോട്: നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന നിവര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെന്നും കേരളത്തിന് ഭീഷണിയാവില്ലെന്നും കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകള്‍ കൃത്യമായി അപ്പഡേറ്റ് ചെയ്യുമെന്നും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശിച്ചു.

ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി മാറി ബുധനാഴ്ച വൈകിട്ടോടെ പുതുച്ചേരിയിലെ കാരക്കലിനും തമിഴ്‌നാട്ടിലെ മഹാബലിപുരത്തിനും ഇടയില്‍ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മണിക്കൂറില്‍ 118 കിലോമീറ്റര്‍ മുതല്‍ 166 കിലോ മീറ്റര്‍വരെയാകും കാറ്റിന്‍റെ വേഗത. തമിഴ്‌നാട്ടിലെ ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, മയിലാടുതുറൈ, വിവുപ്പുറം, കടലൂര്‍ ജില്ലകളിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ് നാശം വിതക്കാനാണ് സാധ്യത

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →