ബൈഡന്‍ ദുര്‍ബലന്‍: യുഎസിലെ ശീതയുദ്ധ പ്രാപ്പിടിയന്മാര്‍ ഒറ്റരാത്രി കൊണ്ട് ഇല്ലാതാകില്ലെന്ന് ചൈനീസ് സര്‍ക്കാര്‍ ഉപദേശകന്‍

ബീജിങ്: ജോ ബൈഡന്‍ ദൂര്‍ബലനായ പ്രസിഡന്റാണെന്നും അധികാരത്തില്‍ വരുമ്പോള്‍ ചൈനയ്ക്ക് അത് മനസിലാവുമെന്നും ചൈനീസ് സര്‍ക്കാരിന്റെ ഉപദേശകനും ഷെന്‍ചെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ആന്‍ഡ് കണ്ടംപെററി ചൈന സ്റ്റഡീസ് ഡീനുമായ ചെങ് യോങ്നിയന്‍. ബൈഡന്‍ ഭരണത്തിന്‍ കീഴില്‍ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന വ്യാമോഹം ചൈനീസ് സര്‍ക്കാര്‍ ഉപേക്ഷിക്കണം. യുഎസില്‍ നിന്നുള്ള കടുത്ത നിലപാടുകളെ നേരിടാന്‍ ചൈന തയ്യാറാകണമെന്നും യോങ്നിയന്‍ പറഞ്ഞു.

വൈറ്റ് ഹൗസില്‍ എത്തിക്കഴിഞ്ഞാല്‍ ചൈനയോടുള്ള ജനങ്ങളുടെ വിരോധം കണക്കിലെടുത്തുള്ള തീരുമാനങ്ങള്‍ ജോ ബൈഡന്‍ എടുത്തേക്കാം. അമേരിക്കന്‍ സമൂഹം ജീര്‍ണമായിക്കഴിഞ്ഞു. ബൈഡന് അതില്‍ എന്തെങ്കിലും ചെയ്യാനാകുമെന്ന് എനിക്കു തോന്നുന്നില്ല. യുഎസിലെ ശീതയുദ്ധ പ്രാപ്പിടിയന്മാര്‍ ഒറ്റരാത്രി കൊണ്ട് ഇല്ലാതാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.ട്രംപിന് യുദ്ധത്തില്‍ താല്‍പര്യമില്ലെങ്കില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് യുദ്ധങ്ങള്‍ തുടങ്ങിയേക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →