തൃപ്പൂണിത്തുറ: നടന് തിലകന്റെ മകന് ഷിബു തിലകനും തിരഞ്ഞെടുപ്പ് രംഗത്ത് മാറ്റുരയ്ക്കാനെത്തുന്നു. തൃപ്പൂണിത്തുറ നഗരസഭ 25-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് ഷിബുവെത്തുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും , ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട , ചാലക്കുടിക്കാരന്‍, ചങ്ങാതി തുടങ്ങിയവയാണ് സിനിമകള്‍. ഭാര്യ ലേഖയും അമ്മ സരോജത്തിനുമൊപ്പം തിരുവാങ്കുളം കേശവന്‍പടിയിലാണ് താമസം.
തിലകന്റെ നാടക ട്രൂപ്പിലും സജീവമായിരുന്നു. അച്ഛനെ സെറ്റുകളിലെത്തിച്ചിരുന്നതും ഷിബുവാണ് . തപസ്യ കലാസാഹിത്യവേദിയുടെ സജീവ പ്രവര്‍ത്തകനും ബിജെപി തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ് 1996 മുതല്‍ ബിജെപിയുമായി ബന്ധം തുടങ്ങി.
എല്‍ഡിഎഫ് സ്വതന്ത്രന് ബെന്നിയും, യുഡിഎഫ് കൗണ്‍സിലറായിരുന്ന സുകുമാരനുമാണ് എതിര് സ്ഥാനാര്‍ത്ഥികള്‍.

