ലവ് ജിഹാദ് കേസ്: വിദേശ ധനസഹായം ലഭിച്ചിട്ടില്ലെന്ന് യുപി പോലിസ്

കാണ്‍പൂര്‍: അഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് യുപി പോലീസ് അന്വേഷിച്ച ലവ് ജിഹാദ് കേസുകളിലൊന്നും ഗുഡാലോചനയോ വിദേശ ധനസഹായമോ കണ്ടെത്താനായില്ല. യുപി പോലിസിന്റെ അന്വേഷണ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കാണ്‍പൂരില്‍ കഴിഞ്ഞ 2 വര്‍ഷമായി നടന്ന 14 മിശ്രവിവാഹങ്ങളില്‍ പതിനൊന്ന് എണ്ണം അന്വേഷിച്ചതില്‍ ഒന്നില്‍ പോലും ലവ് ജിഹാദ് ആരോപണങ്ങളെ സാധൂകരിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് കാണ്‍പൂര്‍ പോലീസ് പറഞ്ഞു. കേസുകളിലധികവും കുറ്റം തെളിയിക്കാനാവാത്ത അവസ്ഥയിലാണെന്നും ഇവയുടെ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപോര്‍ട്ട് നല്‍കുകയാണെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ വ്യക്തമാക്കിയത്. വിദേശ ധനസഹായം ലഭിച്ചതായുള്ള ഒരു സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →