സ്വർണക്കള്ളക്കടത്തിൽ എം ശിവശങ്കറെ കസ്റ്റംസ് ജയിലിലെത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ റിമാന്റിൽ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ എത്തി ചൊവ്വാഴ്ച (24/11/2020) രാവിലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് തിങ്കളാഴ്ച (23/11/2020) കോടതി അനുമതി നൽകിയിരുന്നു. എറണാകുളം സെഷൻസ് കോടതിയുടേതാണ് അനുമതി. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും

സ്വർണക്കടത്തിൽ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസ് തിങ്കളാഴ്ച കോടതിയിൽ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →