പട്‌ന: എല്‍ജെപി സ്ഥാപകനും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സംസ്ഥാനത്തെ ഒരു രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ ബിജെപി തീരുമാനിക്കും.243 അംഗങ്ങളുള്ള സഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് രാജ്യസഭാ സീറ്റ് നിലനിര്‍ത്താന്‍ 122 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ് – സഖ്യത്തിന് 125 പേരുണ്ട്. ചിരാഗിന്റെ അമ്മ റീന പാസ്വാന്റെ പേര് എല്‍ജിപിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ബിജെപി ആവശ്യപ്പെട്ടാല്‍ എല്‍ജെപി അവരുടെ പേര് പറയുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി (എല്‍ജെപി) പാര്‍ട്ടിക്ക് സീറ്റ് നല്‍കണമെന്നാണ് ബിജെപിയില്‍ ഒരു വിഭാഗം ആഗ്രഹിക്കുന്നതെങ്കിലും ജെഡിയു ഇതിന് തയ്യാറായേക്കില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ ഭാഗമാവാത്ത നിലപാടാണ് എല്‍ജെപി സ്വീകരിക്കുന്നതെങ്കില്‍ അവരുടെ പിന്തുണ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി) ആഗ്രഹിക്കുന്നുണ്ട്.
ഒഴിഞ്ഞുകിടക്കുന്ന രാജ്യസഭാ സീറ്റിലേക്ക് ഡിസംബര്‍ 14 നാണ് തിരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കുന്നത്. ”ഒഴിഞ്ഞുകിടക്കുന്ന രാജ്യസഭാ സീറ്റ് എല്‍ജെപിയുടേതാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബീഹാറില്‍ നിന്ന് ഒരു രാജ്യസഭാ സീറ്റ് പാര്‍ട്ടിക്ക് നല്‍കുമെന്ന് ബിജെപി നേതൃത്വം എല്‍ജെപിക്ക് വാഗ്ദാനം നല്‍കിയിരുന്നു. ബിജെപിക്ക് ആ പ്രതിജ്ഞാബദ്ധത പാലിക്കേണ്ടതുണ്ട്”- എന്നാണ് മുതിര്‍ന്ന എല്‍ജെപി നേതാവ് പറഞ്ഞത്.