രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ

ന്യൂഡൽഹി: രാജ്യത്ത് ഇനി മുതൽ ഒരു വ്യക്തിയില്‍നിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ അടയ്‌ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി പ്രകാരമാണിത്.

പിഴയായി രണ്ടു ലക്ഷം രൂപ തന്നെ അടക്കേണ്ടി വരും. പണം കൈമാറുമ്പോൾ ഇത്രയും തുക ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്‌ട്രോണിക് ട്രാന്‍സ്ഫറായോ ആണ് നല്‍കേണ്ടത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്‌ട്രോണിക് ട്രാന്‍സ്ഫര്‍(ഇസിഎസ്)ആയി പരിഗണിക്കുന്നത്.രാജ്യത്തുവന്‍തോതില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →