പ്രചരണ ചൂടിൽ നിന്ന് കതിർമണ്ഡപത്തിലേക്ക് ലാവണ്യ

വൈക്കം: വൈക്കം മറവന്‍തുരുത്ത് പഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലാവണ്യയുടെ വിവാഹം നടത്തിയത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ , ഒരുദിവസത്തെ അവധിയിൽ.

കുലശേഖരമംഗലം കണ്ണന്തറയില്‍ കമലാസനന്‍ -കാഞ്ചന ദമ്പതികളുടെ മകളാണ് ലാവണ്യ.

ചെമ്മനാകരി സ്വദേശി ശരത്താണ് വരൻ.24 – 11- 2020 നായിരുന്നു വിവാഹം.

സ്ഥാനാർത്ഥിയായെങ്കിലും വിവാഹം നീട്ടിവെക്കേണ്ടതില്ലെന്ന് കുടുംബങ്ങൾ തീരുമാനിക്കുകയായിരുന്നു.

യു ഡി എഫ് പ്രതിനിധികരിക്കുന്ന പതിനഞ്ചാം വാര്‍ഡിൽ വിജയം നേടാൻ
സിപിഐ രംഗത്തിറക്കിയതാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകയായ ലാവണ്യയെ .

പ്രചരണ ചൂടിൽ നിന്നാണ് നേരെ കതിര്‍മണ്ഡപത്തിലെത്തിയത്. ഇനിയുള്ള പ്രചാരണം ഒരുമിച്ചായിരിക്കുമെന്ന് ലാവണ്യ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →