മധ്യപ്രദേശിൽ ആദ്യ ‘കൗ ക്യാബിനറ്റ് ‘ ചേർന്നു

ന്യൂഡൽഹി: പശുക്കളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി പശു സെസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മധ്യപ്രദേശ് സർക്കാറിന്റെ ആദ്യ ‘കൗ കാബിനറ്റ്’ ഞായറാഴ്ച(22/11/2020) ചേർന്നു.

മന്ത്രിസഭയ്ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണ് നേതൃത്വം നൽകിയത്. ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര, വനം മന്ത്രി വിജയ് ഷാ, കൃഷി മന്ത്രി കമൽ പട്ടേൽ, പഞ്ചായത്ത്, ഗ്രാമവികസന മന്ത്രി മഹേന്ദ്ര സിംഗ് സിസോഡിയ, മൃഗസംരക്ഷണ മന്ത്രി പ്രേം സിംഗ് പട്ടേൽ എന്നിവരും പങ്കെടുത്തു.

പശുവളർത്തൽ പ്രോത്സാഹിപ്പിക്കുകയും പശുക്കളെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. മൃഗസംരക്ഷണം, പഞ്ചായത്ത്, ഗ്രാമവികസനം, വനം, റവന്യൂ, വീട്, കൃഷി എന്നീ മന്ത്രാലയങ്ങളെ ഒരുമിപ്പിച്ചു കൊണ്ടാണ് ക്യാബിനറ്റ്.

സംസ്ഥാനത്തെ 1,200 ഗോശാലകളുടെ പരിപാലനത്തിന് ആവശ്യമായ ഫണ്ട് നൽകാൻ ആദ്യ ക്യാബിനറ്റ് തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →