വനംവകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സിന് നേരെ കാട്ടാനയുടെ ആക്രമണം

കാസര്‍കോട്: വനം വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സിന് നേരെ കാട്ടാനയുടെ ആക്രമണം. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താനുളള പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെയാണ് ആക്രമണം. അതിര്‍ത്തി ഗ്രാമങ്ങളിലെ ജന ജീവിതം അസഹ്യമാക്കിയ കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ മാസങ്ങളായി നടത്തുന്ന ശ്രമങ്ങള്‍ക്കിടെയാണ് വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സിന്റെ മതിലും അതിനകത്തെ തെങ്ങും തകര്‍ത്ത് ആന കടന്നുകയറിയത്.

ബന്തടുക്ക പാണ്ഡിയിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാര്‍ താമസിക്കുന്ന അഡൂര്‍പാണ്ഡിയിലെ ക്വാര്‍ട്ടേഴ്‌സിന്റെ പുറകുവശത്തെ മതില്‍ തകര്‍ത്താണ് ആന അകത്തുകയറിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →