നവംബര്‍ 21: കശ്മീരില്‍ സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രി

ശ്രീനഗര്‍: കശ്മീരില്‍ സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രി നവംബര്‍ 21ലെ രാത്രിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.-3.7 ആയിരുന്നു അന്നത്തെ താപനില.കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. താപനില കുറയുന്നത് കശ്മീര്‍ താഴ്വരയിലെ ആളുകളുടെ ജീവിതത്തെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. താപനില മൈനസ് 7.4 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞ പ്രശസ്തമായ സ്‌കീ റിസോര്‍ട്ടായ ഗുല്‍മാര്‍ഗാണ് കശ്മീര്‍ താഴ്വരയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം.താഴ്വരയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ മൈനസ് 5.6 ആണ് തണുപ്പ്. കാസിഗണ്ട് മൈനസ് 2.6, കുപ്വാര മൈനസ് 3.4 , കോക്കര്‍നാഗ് മൈനസ് 1.9 , കോനിബാല്‍ മൈനസ് 5.0 , അനന്ത്‌നാഗ് -32. , ബന്ദിപ്പോറ 0.0 , ബുഡ്ഗാം മൈനസ് 2.6 എന്നിങ്ങനെയാണ് കശ്മീരിലെ വിവിധയിടങ്ങളിലെ താപനില

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →