ആശ്രിത നിയമന പ്രകാരമുള്ള ജോലി നേടാൻ അച്ഛനെ മകൻ കഴുത്തറുത്ത് കൊന്നു

റാഞ്ചി: ആശ്രിത നിയമന പ്രകാരമുള്ള ജോലി നേടാൻ അച്ഛനെ തൊഴിൽ രഹിതനായ മകൻ കഴുത്തറുത്ത് കൊന്നു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം.
സെൽട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡ് (സി സി എൽ) സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണറാം (55) ആണ് കൊല്ലപ്പെട്ടത്. രാംഗഡ് ബർക്കകാനയിലെ സി സി എല്ലിന്റെ വർക്ക്ഷോപ്പിൽ വ്യാഴാഴ്ച (19/11/20) പുലർച്ചെയാണ് ഇയാളെ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണറാമിന്റെ മൂത്ത മകനായ 35 കാരനാണ് കൊല നടത്തിയത് എന്ന് വ്യക്തമായത്. ബുധനാഴ്ച (18/11/20) രാത്രി ഇയാൾ വർക്ക്ഷോപ്പിലെത്തി കൃത്യം നിർവഹിക്കുകയായിരുന്നൂവെന്ന് പൊലീസ് പറയുന്നു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും മരിച്ചയാളുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ പ്രകാശ് ചന്ദ്ര മഹ്തോ ശനിയാഴ്ച (21/11/20) വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സി‌സി‌എല്ലിന്റെ വ്യവസ്ഥകൾ‌ പ്രകാരം, ഒരു ജീവനക്കാരൻ തന്റെ സേവന കാലയളവിൽ മരിച്ചാൽ നിയമപരമായി ആശ്രിതർക്ക് ആ ജോലി ലഭിക്കും . ഇത്തരത്തിൽ ജോലി ലഭ്യമാകാനാണ് തൊഴിൽ രഹിതനായ താൻ കൊല നടത്തിയതെന്ന് അറസ്റ്റിലായ മകൻ സമ്മതിച്ചതായും പ്രകാശ് ചന്ദ്ര പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →