റോഡില്‍ നിര്‍ത്തിയിട്ട കാര്‍ തീവച്ചു നശിപ്പിച്ചു

കണ്ണൂര്‍: ഇരിട്ടി ഉളിയിലെ പടിക്കച്ചാലില്‍ റോഡില്‍ നിര്‍ത്തിയിട്ട കാര്‍ തീവച്ചു നശിപ്പിച്ചു. പുതിയപുരയില്‍ മുഹമ്മദ് സഅദിന്റെ കാറാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ സമീപവാസിക്കെതിരെ മുഹമ്മദ് സഅദി മുഴക്കുന്ന് പൊലീസില്‍ പരാതി നൽകി.

വീടിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തിയിട്ടതിൻ്റെ വിരോധമാണ് തീ വെയ്ക്കാൻ കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

വീടീനു സമീപമുള്ള ചെറിയ റോഡില്‍ കാര്‍ നിര്‍ത്തി വീട്ടില്‍ കയറുമ്പോഴേക്കും കാറിന് തീ വയ്ക്കുകയായിരുന്നെന്ന് സഅദി പറയുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →