ഹത്രാസ് കൊലപാതകം; നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും

അലിഗഡ്: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി അലിഗഡ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയി.

സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതിനേ തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തിരിക്കുകയാണ്. ക്രൂരമായ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടതിലും തുടർന്ന് പ്രതികളെ സംരക്ഷിച്ചു കൊണ്ട് പോലീസ് സമീപനം ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →