അരിപ്പയില്‍ അയല്‍വാസിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായി

കളത്തൂപ്പുഴ: അരിപ്പ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടുന്നതിനിടയിലുളള തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പന്തപ്ലാക്കല്‍ വീട്ടില്‍ അശോകന്‍(39) ആണ് അറസ്റ്റിലായത്. റാന്നി സ്വദേശി മണിയനാണ് വെട്ടേറ്റത്. 2020 ജൂണ്‍ 16 നായിരുന്നു സംഭവം.

സമര ഭൂമിയില്‍ കുടില്‍ കെട്ടുന്നതിനിടയില്‍ ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും മണിയനെ വെട്ടി പരിക്കല്‍പ്പിക്കുകയുമായിരുന്നു. കൂട്ടുപ്രതിയായ അശോകന്റെ ഭാര്യാപിതാവ് കുഞ്ഞുമോനെ (50) പോലീസ് അന്നുതന്നെ പിടികൂടിയെങ്കിലും അശോകന്‍ ഒളിവിലായിരുന്നു.

എരുമേലിയില്‍ ഉണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് കളത്തൂപ്പുഴ എസ്‌ഐ എന്‍ അശോക് കുമാര്‍, സിപിഒ സുജിത് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം എരുമേലിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. അരിപ്പ സമര ഭൂമിയിലെത്തിച്ച് തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →