വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്

മഞ്ചേരി: വീടിന്റെ മുറ്റത്ത് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂമങ്കുളം നല്ലൂര്‍ ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ(30) ആണ് മരിച്ചത്. 2020 നവംബര്‍ 18 ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം

ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനായി ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ വിനീഷ വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ഭര്‍ത്താവ് പ്രസാദ് വിനിഷയുടെ തല ചുവരില്‍ ഇടിക്കുകയായിരുന്നു. മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ മഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മഞ്ചേരി അഡീഷണല്‍ എസ്‌ഐ ഉമ്മര്‍ മേമന ഇന്‍ക്വസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചിരുന്നു. മകളുടെ മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് പിതാവ് മഞ്ചേരി സിഐക്ക് പരാതി നല്‍കി. ഇതിന്റെ അിസ്ഥാനത്തില്‍ മലപ്പുറത്തുനിന്നെകത്തിയ ഫോറന്‍സിക്ക് വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. തുടര്‍ന്ന് അയല്‍വാസികളില്‍ നിന്ന് മൊഴിയെടുത്ത പോലീസ് പ്രസാദിനെ ചോദ്യം ചെയ്യുകയായിരുന്നു.

11 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം വൈഗ(9), ആദിദേവ്(5)കിച്ചു(2) എന്നിവര്‍ മക്കളാണ് . സിഐ സി.അലവി പ്രതിയെ അറസ്റ്റ് ചെയ്ത് ഐപിസി 304 പ്രകാരം കേസ് ചാര്‍ജ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(1) റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →