രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകി ഹൈക്കോടതി ഉത്തരവ്

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നൽകി ഹൈക്കോടതി ഉത്തരവ്.

കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നന്നായ രണ്ടില തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ മരവിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടില ചിഹ്നം ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു പ്രഖ്യാപിച്ച കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയും അനുവദിച്ചിരുന്നു. ജോസ്, ജോസഫ് വിഭാഗങ്ങള്‍ രണ്ടില ചിഹ്നത്തിന് അവകാശം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു കമ്മീഷന്റെ നടപടി. ഇതിനിടയിലാണ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

നടപടി ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. വിധിയോടെ പിജെ ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും എന്ന് ഉറപ്പായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →