ബെംഗളൂരു കലാപം: എസ്ഡിപിഐ ഓഫിസിലടക്കം പരിശോധന നടത്തി എന്‍ഐഎ

ബെംഗളൂരു: ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തി. സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി (എസ്ഡിപിഐ), പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) എന്നിവയുടെ ഓഫീസുകളില്‍ അടക്കമാണ് സംഘം പരിശോധന നടത്തിയത്. ഓഗസ്റ്റില്‍ നഗരത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘമാണ് നടപടിക്ക് പിന്നില്‍. നഗരത്തിലെ 43 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ ഓഫീസുകളില്‍ സംഘം പരിശോധന നടത്തിയതായി എന്‍ഐഎ വക്താവ് അറിയിച്ചു.

ഓഗസ്റ്റ് 11ന് കലാപത്തില്‍ കെജി ഹില്‍, ഡിജെ ഹില്‍ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.കലാപത്തില്‍ വ്യാപകമായി പൊതു സ്വകാര്യ സ്വത്ത് നശിപ്പിക്കപെടുകയും പൊലീസ് സ്റ്റേഷനും പൊലീസ് ഉദ്യോഗസ്ഥരേയും ആക്രമിക്കുകയും ചെയ്തിരുന്നു. വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ആക്രമണത്തിന് ആയുധങ്ങള്‍ ഉപയോഗിച്ചതായും അദ്ദേഹം അറിയിച്ചു. കലാപം അടുത്ത കേന്ദ്രങ്ങളിലും ഭീതി പടര്‍ത്തിയിരുന്നു. പ്രദേശത്ത് തീവ്രവാദി ആക്രമണം നടന്നേക്കാം എന്നത് അടക്കമുള്ള ഭീതയും അന്ന് പടര്‍ന്നിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് 169 പേരെ കെജി ഹില്ലിലും 124 പേരെ ഡി ജെ ഹില്ലിലും അറസ്റ്റ് ചെയ്തിരുന്നു. എസ്ഡിപിഐ, പിഎഫ്ഐ ഓഫീസുകളില്‍ നിന്നും വാളുകള്‍, കത്തികള്‍, ഇരുമ്പ് കമ്പികള്‍ തുടങ്ങിയ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →