കാസർകോഡ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി കാസർകോഡ് ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി സൗജന്യ ഓണ്‍ലൈന്‍ യോഗ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ മാനസിക പിരിമുറക്കം കുറക്കാനും ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കാനുമുള്ള ആസന പ്രാണായാമങ്ങളാണ് ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ നവംബര്‍ 23 നകം 0467 2238477 ,9497875085 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വീട്ടിലിരുന്ന് യോഗ പഠിക്കാം
