തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വോയ്സ് ക്ലിപ്പുകളെ രാഷ്ട്രീയ ആയുധമാക്കി സി പി എം . മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസി കളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങൾ അതീവ ഗൗരവതരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സ്വർണ്ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത് നിയമ സംവിധാനത്തോടും, ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.