തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നവരോട് ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ കളക്ടര്‍

കാസർകോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ പ്രചരണം തുടങ്ങി വോട്ടെണ്ണല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നിഷ്‌കര്‍ഷിക്കുന്നത് പോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പാടുള്ളുവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.  വളരെ കഷ്ടപ്പെട്ടതിന്റെ ഫലമായാണ്  നമ്മുടെ ജില്ലയില്‍ കോവിഡ് 19 നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.  ജില്ല കോവിഡ് 19 പ്രതിരോധത്തില്‍ കൈവരിച്ച നേട്ടം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണം. അതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഇലക്ഷന്‍ ഏജന്റുമാരും കോവിഡ് 19 ആന്റിജന്‍ ടെസ്റ്റിന് വിധേയരാകാന്‍ തയ്യാറാകണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →