ദുബൈയിലെ ജുമൈറ ബീച്ചില്‍നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ പറന്ന ജെറ്റ്മാന്‍ പൈലറ്റ് അപകടത്തില്‍ മരിച്ചു

ദുബൈ: പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സ് റൈഫത്ത് (36) ദുബൈയില്‍ അപകടത്തില്‍ മരിച്ചു. ഫ്രഞ്ചുകാരനാണ് വിന്‍സ് റൈഫത്ത് . പരിശീലനത്തിനിടെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. മരുഭൂമിയിലെ പരിശീലനത്തിനിടെ അപകടത്തില്‍ പെടുകയാ യിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ദുബൈയിലെ ജുമൈറ ബീച്ചില്‍ നിന്ന് 1800 അടി ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്റെ വീഡിയോ വൈറലായിരുന്നു.

മലയാളികള്‍ ഉള്‍പ്പടെയുളള ജെറ്റ്മാന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍. ദുബൈയില്‍ നിരവധി പറക്കലുള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് ശ്രദ്ധേയനായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →