വാഷിംഗ്ടണ്‍: കപ്പല്‍ വേധ മിസൈല്‍ ഉപയോഗിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം.) തടയാനുള്ള പരീക്ഷണം വിജയകരമാക്കി അമേരിക്ക. ഇതോടെ ഉത്തരകൊറിയന്‍ ഐ.സി.ബി.എം.ഇനെതിരെ പുതിയൊരു മിസൈല്‍ പ്രതിരോധ സംവിധാനം യുഎസ് സേനയ്ക്ക് ലഭിച്ചുവെന്ന് മിസൈല്‍ ഡിഫന്‍സ് ഏജന്‍സി വ്യക്തമാക്കി.
ഹവായിയുടെ വടക്കുകിഴക്ക് സമുദ്ര പ്രദേശത്ത് ആണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. പസഫിക് സമുദ്രത്തിലെ റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ദ്വീപിലെ ക്വാജാലിന്‍ അറ്റോളില്‍ നിന്ന് വിക്ഷേപിച്ച ടാര്‍ഗെറ്റായ ഐസിബിഎം മിസൈല്‍ ഹവായിക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സ് മെയിന്‍ ലാന്റിലെ വെസ്റ്റ് കോസ്റ്റിനുമിടയിലുള്ള സമുദ്രത്തിലേക്ക് അടുക്കവേ ആണ് പുതിയ പരീക്ഷണത്തില്‍ തകര്‍ത്തത്.യു.എസ്. മിസൈല്‍ ഡിഫന്‍സ് ഏജന്‍സിയും (എം.ഡി.എ.) യുഎസ് നേവിയും ഒരു എജിസ് ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് (ബി.എം.ഡി.) സിസ്റ്റം സജ്ജീകരിച്ച ഡിസ്‌ട്രോയര്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് മിസൈല്‍ -3 (എസ്എം- 3) തകര്‍ത്തുവെന്നാണ് പ്രതിരോധ ഏജന്‍സി പ്രസ്താവനയില്‍ പറയുന്നത്.