അർജന്റീന പെറുവിനെ 2-0 ത്തിന് തോൽപിച്ചു

മോണ്ടെവിഡിയോ: ലോകകപ്പ്​ യോഗ്യത റൗണ്ടിൽ ബുധനാഴ്ച (18/11/2020) പുലർചെ നടന്ന മൽസരത്തിൽ അര്‍ജന്റീന ​ പെറുവിനെ 2-0 ത്തിന് തോല്‍പ്പിച്ചു. ഇപ്പോൾ 10 പോയന്റുമായി അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്​. നാല്​ മത്സരങ്ങളില്‍ നാലും ജയിച്ച ബ്രസീലാണ് (12 പോയന്‍റ്​) പോയന്റ് ​ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

നികോളസ്​ ഗോണ്‍സാലസും ലോതറോ മാര്‍ടിനസും നേടിയ ഗോളുകളുടെ മികവിലാണ്​ അര്‍ജന്റീന വിജയിച്ചത്. 2004 ന്​ ശേഷം അര്‍ജന്റീന ആദ്യമായാണ്​ പെറുവില്‍ വിജയിക്കുന്നത്​. നാല്​ മത്സരങ്ങളില്‍ നിന്ന്​ മൂന്ന്​ ജയവും ഒരു സമനിലയുമായി ബ്രസീലിന്​ പിന്നില്‍ രണ്ടാം സ്​ഥാനത്താണ്​ അര്‍ജന്റീന. അവസാനം കളിച്ച മൂന്ന്​ മത്സരങ്ങളില്‍ മെസ്സിക്ക്​ സ്കോര്‍ ചെയ്യാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →