തിരുവനന്തപുരം: പ്ലസ് വൺ ജില്ല/ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് നവംബർ 19ന് (നാളെ ) രാവിലെ പത്തു മണിമുതൽ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധപ്പെടുത്തും. ക്യാൻഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുളള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൾമാർ ചെയ്ത കൊടുത്ത് ട്രാൻസ്ഫർ അലോട്ട്‌മെന്റ് ലെറ്റർ എടുത്ത് നൽകണം. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കണം. യോഗ്യതസർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവസർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്‌സിൽ അലോട്ട്‌മെന്റ് ലെറ്ററിൽ അനുവദിച്ചിട്ടുളള നിർദ്ദിഷ്ട സമയത്ത് പ്രവേശനം നേടണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.