ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ മാധ്യമ ദിനത്തിൽ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കുന്നതിനെതിരെ ശക്തമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Greetings on #NationalPressDay. Our media fraternity is working tirelessly towards strengthening the foundations of our great nation. Modi govt is committed towards the freedom of Press and strongly oppose those who throttle it.
— Amit Shah (@AmitShah) November 16, 2020
I applaud Media’s remarkable role during COVID-19.
കൊറോണക്കാലത്ത് നമ്മുടെ മാധ്യമങ്ങള്‍ നിര്‍വ്വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നു. മഹത്തായ നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതായി മാധ്യമങ്ങള്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

