ചെന്നൈ: കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ. അഴഗിരി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ചു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് അഴഗിരി പറഞ്ഞു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ നവംബര്‍ 21-ന് ചെന്നൈയിലെത്തുന്ന അമിത് ഷായെ കാണും എന്ന പ്രചാരണവും അഴഗിരി തള്ളി.
പുതിയ പാര്‍ട്ടി രൂപീകരിച്ച് അണ്ണാ ഡി.എം.കെ. ബിജെപി സഖ്യത്തിലേക്ക് പോകാന്‍ അഴഗിരി തയ്യാറെടുക്കുന്നു എന്ന തരത്തില്‍ 16-11-2020 തിങ്കളാഴ്ചയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
പാർട്ടിരൂപീകരണത്തെക്കുറിച്ച് താന്‍ ആലോചിച്ചിട്ടില്ല. ആരൊക്കെയോ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു .
എന്‍.ഡി.എ. സഖ്യത്തിലേക്ക് അഴഗിരി ചുവടുമാറ്റുന്നത് എന്ന വാർത്ത പ്രചരിച്ചതോടെ ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ വിശ്വസ്തനായ ഒരു നേതാവിനെ മധുരയിലേക്ക് അയച്ചിരുന്നു. ഈ നേതാവ് മധുരയിലെത്തി കണ്ടതിന് ശേഷമാണ് അഴഗിരി പരസ്യപ്രതികരണം നടത്തിയത്.
അഴഗിരി നടത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമാണ് എന്‍.ഡി.എ. പ്രവേശന പ്രചാരണം എന്നാണ് കരുതുന്നത്. ഡി.എം.കെയിലേക്ക് തിരികെ എത്താനായാണ് അഴഗിരിയുടെയും കൂടെയുള്ളവരുടേയും സമ്മർദ്ദ ഇടപെടൽ എന്നാണ് വിലയിരുത്തുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2014 ൽ അഴഗിരിയെ ഡി.എം.കെയില്‍നിന്ന് പുറത്താക്കിയതാണ്.

