മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെയെന്ന് കിഫ്ബി

തിരുവനന്തപുരം: മസാല ബോണ്ട് കുറഞ്ഞ പലിശയ്ക്ക് തന്നെയെന്ന് കിഫ്ബി. 9.72 ശതമാനം പലിശയ്ക്കാണ് മസാലബോണ്ട് വഴി പണം സമാഹരിച്ചത്. ആഭ്യന്തരവിപണിയില്‍ ടെണ്ടര്‍ ചെയ്തപ്പോള്‍ കിട്ടിയത് 10.15 ശതമാനം നിരക്കിലാണ്. കുറഞ്ഞ പലിശ ലഭിക്കുന്നത് യു എസ് ഡോളറില്‍ ഇറക്കുന്ന ബോണ്ടുകള്‍ക്കാണെന്നും മസാലബോണ്ട് ഇന്ത്യന്‍ കറന്‍സി അടിസ്ഥാനമാക്കി ഇറക്കിയതാണെന്നും കിഫ്ബി വ്യക്തമാക്കി.

കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ട് അന്തിമമാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് സമ്മതിച്ചു. കരട് റിപ്പോര്‍ട്ടിലില്ലാത്ത നാല് പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണെന്ന് ധനമന്ത്രി ആരോപിച്ചു. സംസ്ഥാനത്തെയും വികസനപ്രവര്‍ത്തനങ്ങളേയും തകര്‍ക്കാനുള്ള വന്‍ഗൂഢാലോചനയാണ് നടക്കുന്നത് എന്നും ധനമന്ത്രി പറഞ്ഞു.

കരട് റിപ്പോര്‍ട്ടിലും എക്‌സിറ്റ് മീറ്റിംഗിലുമില്ലാത്ത പ്രശ്‌നം റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തത് ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണെന്ന് തോമസ് ഐസക് ആരോപിച്ചു.

സര്‍ക്കാരുമായി യാതൊരു ആശയവിനിമയവും സിഎജി നടത്തിയിട്ടില്ല. കേരളത്തില്‍ നടക്കുന്ന വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള വഴിയാണ് സിഎജി ഒരുക്കുന്നത്. ഇതില്‍ യുഡിഎഫിന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല എന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →