ടോക്കിയോ: കൊവിഡ് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പുറത്ത് കടന്ന് ജപ്പാന്‍. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 5% വളര്‍ച്ചയോടെ ജപ്പാനിലെ സമ്പദ്വ്യവസ്ഥ കോവിഡ് മാന്ദ്യത്തില്‍ നിന്ന് പുറത്തായതായി കണക്കുകള്‍. രണ്ടാം പാദത്തില്‍ സമ്പദ്വ്യവസ്ഥ 8.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 21.4 ശതമാനമായി വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ചത്. 18.9 ശതമാനം നേട്ടമെന്ന പ്രവചനത്തെ മറികടന്നാണ് ഈ തിരിച്ച് വരവ്. അവസാന പാദത്തിലും ജപ്പാന്‍ തിരിച്ച് വരവ് നടത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞു.
പകര്‍ച്ചവ്യാധിയെ നേരിടാന്‍ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതിനായി പുതിയ സാമ്പത്തിക ഉത്തേജക പാക്കേജ് തയ്യാറാക്കാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ കഴിഞ്ഞ ആഴ്ച മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ വന്‍തോതില്‍ പണം ചിലവഴിച്ചിരുന്നു, രാജ്യത്തെ ഓരോ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏകദേശം 900 ഡോളര്‍ വീതം നല്‍കി. അതിനാല്‍ പൊതുചെലവില്‍ ഈ പാദത്തില്‍ 2.2 ശതമാനം വര്‍ധനയുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

