എത്യോപ്യയിൽ ഭീകരാക്രമണം 34 പേർ മരിച്ചതായി റിപ്പോർട്ട്

അഡിസ് അബാബ : എത്യോപയില്‍ ബസ് യാത്രക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ബെനിഷാങ്കുള്‍-ഗുമുസ് മേഖലയിലാണ് സംഭവം.

ആയുധധാരികളായ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം ഏത് സംഘടനയാണ് ആക്രമിച്ചതെന്നോ, എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നോ വ്യക്തമല്ല.

കഴിഞ്ഞ ഏതാനും മാസങ്ങളായി ബെനിഷാങ്കുള്‍-ഗുമുസ് മേഖലയില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ സാധാരണമായിരുന്നു. ഇതിനിടെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →