തിരുവനന്തപുരം: 2021 ലെ സർക്കാർ കലണ്ടറിന്റെയും ഡയറിയുടെയും ദിനസ്മരണയുടെയും വിതരണത്തിനായി ഇൻഡന്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. 2020ൽ ഇൻഡന്റിന് അർഹതയുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് 2021ലേയ്ക്കുള്ള ഇൻഡന്റിനും അർഹതയുണ്ടാകും. www.gad.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിലവിലുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഡയറി ഇൻഡന്റ് എന്ന ലിങ്കിലൂടെ അനുവദനീയമായ കലണ്ടർ, ഡയറി, ദിനസ്മരണ എന്നിവ രേഖപ്പെടുത്തണം. പൂരിപ്പിച്ച ഇൻഡന്റ് ഫോം പ്രിന്റ് എടുത്ത് വകുപ്പ്/സ്ഥാപന മേധാവിയുടെ ഒപ്പോടുകൂടി അച്ചടി വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കണം. മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ സർക്കുലർ വെബ്‌സൈറ്റിൽ ലഭ്യമാണ്.