കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ട്
സ്ത്രീ യാത്രക്കാരില്‍ നിന്നും രണ്ടു കിലോയിലധികം സ്വര്‍ണം പിടിച്ചു.
ദുബായില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വന്ന കുന്നംകുളം സ്വദേശി ഹസീനയില്‍ നിന്ന് 1250 ഗ്രാം സ്വര്‍ണവും, ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശി ഷെമി ഷാനവാസില്‍ നിന്ന് 827 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
എയര്‍ ഇന്റലിജന്‍സ് കസ്റ്റംസ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണ ബിസ്കറ്റ് കഷ്ണങ്ങള്‍ ആക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് എത്തിച്ചത്.

