മലപ്പുറം: മലപ്പുറത്ത് 320 കിലോ കഞ്ചാവ് പിടിച്ച കേസില്‍ 3 പേര്‍കൂടി അറസ്റ്റിലായി. നിരവധി മയക്കുമരുന്നുകേസിുകളില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായത്. 2020 സെപ്തംബര്‍ 24 നാണ് പരപ്പനങ്ങാടിയില്‍ വച്ച 320 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത് 8 പേര്‍ നേരത്തെ പിടിയിലായിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് മൂന്നുപേര്‍കൂടി പിടിയിലായത്.
കരിപ്പൂര്‍ പുളിയന്‍പറമ്പ് സ്വദേശി കല്ലന്‍കണ്ടി റഫീക്ക്, കൊണ്ടോട്ടി അന്തിയൂര്‍കുന്ന് സ്വദേശി തെഞ്ചേരികുത്ത് മുഹമ്മദ് മുജീബ് റഹ്മാന്‍, കൊണ്ടോട്ടി അന്തിയൂര്‍കുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീര്‍ എന്നിവരെയാണ് നര്‍ക്കോട്ടിക്ക സെല്‍ ഡിവൈഎസ്പി ഷംസുദ്ദീന്‍റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്. ആന്ധയില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കടത്തി കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് അന്ന് പിടികൂടിയത്.
ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കൊണ്ടുവരുന്നതിന് സാമ്പത്തിക സഹായം നല്‍കുകയും സംഭവ ദിവസം സ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്ത് കൊടുക്കുകയും ചെയ്തവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇവരില്‍ റഫീക്കിനെ 3 വര്‍ഷം മുമ്പ് 110 കിലോ കഞ്ചാവുമായി വിശാഖട്ടണത്ത് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ് കൂടാതെ ഇയാളുടെ പേരില്‍ കളവുകേസും ബ്രൗണ്‍ഷുഗര്‍ കൈവശം വച്ചതിനുളള കസും നലവിലുണ്ട്.

