മാഡ്രിഡ്: ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് രണ്ട് പെനല്‍റ്റികള്‍ പാഴാക്കിയ മത്സരത്തില്‍ സ്പെയ്നിന് സമനില. 117 -ാം മത്സരമായിരുന്നു റാമോസിന്. ഏറ്റവും കൂടുതല്‍ മത്സരത്തിനിറങ്ങിയ യൂറോപ്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡും ഈ മുപ്പത്തിനാലുകാരന് സ്വന്തമായി.
എന്നാല്‍, കളത്തില്‍ അത് ആഘോഷമായില്ല. കഴിഞ്ഞ 25 തവണയും പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ഈ പ്രതിരോധക്കാരന് ഇവിടെ പിഴച്ചു. രണ്ട് കിക്കും ദുര്‍ബലമായി. സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമ്മെര്‍ കൈയിലൊതുക്കി.
മറ്റൊരു മത്സരത്തിൽ സ്വിറ്റ്സര്‍ലന്‍ഡിനോട് 1–1ന് സ്പെയിൻ വഴങ്ങി. ജര്‍മനി 3–1ന് ഉക്രയ്നെ തകര്‍ത്തു.സ്വിസിനെതിരെ തുടക്കത്തില്‍ പിന്നിലായ സ്പെയ്ന്‍ അവസാന നിമിഷം ജെറാര്‍ഡ് മൊറേനോയുടെ ഗോളിലാണ് സമനില പിടിച്ചത്. ഫ്ര്യൂളര്‍ ആദ്യഘട്ടത്തില്‍ത്തന്നെ സ്വിസിനായി ഗോളടിച്ചു.
ഉക്രയ്നെതിരെ ജര്‍മനിക്കായി ടിമോ വെര്‍ണെര്‍ ഇരട്ടഗോള്‍ നേടി. ഒരെണ്ണം ലിറോയ് സാനെയും.

