ബോൾസോനാരോയുടെ ഭരണത്തിൽ ബ്രസീലിയൻ ആമസോൺ കാടുകൾ അതിവേഗതയിൽ അപ്രത്യക്ഷമാവുകയാണെന്ന് റിപ്പോർട്ട്

ബ്രസീലിയ: പാരിസ്ഥിതിക വിഷയങ്ങളിൽ ഒട്ടും താൽപര്യമില്ലാത്ത വലതുപക്ഷ നേതാവായ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ ഭരണത്തിൻ കീഴിൽ ബ്രസീലിലെ ആമസോൺ വനങ്ങൾ അതിദ്രുതം നാശോന്മുഖമാവുകയാണെന്ന് റിപ്പോർട്ട്. നാലുമാസത്തിനിടെ ആദ്യമായി 2020 ഒക്ടോബറിൽ വനനാശം ഉയർന്ന തോതിലെത്തിയതായി സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു.

ബ്രസീലിയൻ സർക്കാരിന്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഇൻപെയുടെ പ്രാഥമിക കണക്കുകൾ പ്രകാരം ഒക്ടോബറിൽ വനനശീകരണം 50 ശതമാനം ഉയർന്ന് 836 ചതുരശ്ര കിലോമീറ്ററായി മാറി.

ജൂലൈ മുതൽ സെപ്റ്റംബർ വരെ പ്രതിമാസ വനനശീകരണം അതിന്റെ ഉച്ചസ്ഥായിയിൽ നിന്ന് അൽപം കുറഞ്ഞിരുന്നു,

2020 ലെ വനനശീകരണത്തിന്റെ ഔദ്യോഗിക അളവ് വർഷാവസാനത്തോടെ ബ്രസീൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രാഥമിക കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കും എന്നാണ് കരുതുന്നത്.

2019 ൽ 10,129 ചതുരശ്ര കിലോമീറ്ററായിരുന്നു വനനാശം എങ്കിൽ 2020 ൽ അത് 14,000 ചതുരശ്ര കിലോമീറ്ററിലേക്ക് ഉയരുമെന്നാണ് സർക്കാരിതര ആമസോൺ പരിസ്ഥിതി ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →