പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനു മുന്നോടിയായുള്ള പ്രീസീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസേ്‌റ്റഴ്‌സിനു തകർപ്പൻ വിജയം. ശനിയാഴ്ച (14/11/2020) നടന്ന മത്സരത്തില്‍ ജംഷഡ്പൂരിനെ 3-0 ത്തിനാണു ബ്ലാസേ്‌റ്റഴ്‌സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനോടു തോറ്റതിന്റെ നിരാശയിലാണ് ബ്ലാസേ്‌റ്റഴ്‌സ് കളത്തിലിറങ്ങിയത്.
സഹല്‍ അബ്‌ദുല്‍ സമദും ഗാരി ഹൂപ്പറും ആണ് കേരള ബ്ലാസേ്‌റ്റഴ്‌സിനായി ഗോളുമായി തിളങ്ങിയത്. പുതിയ കോച്ച് കിബു വികൂനയ്‌ക്ക് കീഴില്‍ സഹല്‍ ഫോമിലേക്കെത്തുമെന്നാണു കരുതുന്നത്. ഗാരി ഹൂപ്പര്‍ ഇത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഗോളടിക്കുന്നത്. സെല്‍ഫ് ഗോളിലൂടെ ആയിരുന്നു കേരള ബ്ലാസേ്‌റ്റഴ്‌സിന്റെ മൂന്നാം ഗോള്‍ വന്നത്.
പ്രീസീസണില്‍ നാലു മത്സരങ്ങള്‍ കളിച്ച കേരള ബ്ലാസേ്‌റ്റഴ്‌സ് രണ്ട് ജയവും ഒരു സമനിലയും നേടി.