തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്രം മുന്നോട്ടുവച്ച രണ്ട് ഓപ്ഷനുകളും കേരളം സ്വീകരിച്ചിരുന്നില്ല. എന്നാല്‍ കേന്ദ്രം വഴങ്ങാത്തതിനാല്‍ ഒന്നാമത്തെ ഓപ്ഷന് സ്വീകരിക്കാന്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
1.10 ലക്ഷം കോടി രൂപയാണ് കേന്ദ്രം ഇപ്പോള്‍ വിതരണം ചെയ്യുന്നത്. തുടര്‍ന്നുളള 73,000 കോടി പിന്നീടായിരിക്കും വിതരണം ചെയ്യുക. എന്നാല്‍ ഒന്നാമത്തെ ഓപ്ഷന് സ്വീകരിക്കുന്നതോടെ 1.10 ലക്ഷത്തില്‍ നിന്നുളള വിഹിതം സ്വീകരിക്കുന്നതോടൊപ്പം 73,000 കോടിരൂപ ഉടന്‍ വിതരണം ചെയ്യണമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യമുന്നയിക്കുമെന്നും ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

